ഓം ശ്രീ പരമാത്മനേ നമ :

ഒന്നാം അദ്ധ്യായം

അര്‍ജ്ജുന വിഷാദയോഗം

ധൃത രാഷ്ട്ര ഉവാച

"ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ: I
മാമകാ: പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ II"

ധ്രൃതരാഷ്ട്രര്‍ പറഞ്ഞു : സഞ്ജയാ, ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധേച്ഛുക്കളായി കൂടിയ എന്റെ പുത്രന്മാരും പാണ്ഡുവിന്റെ പുത്രന്മാരും എന്താണ് ചെയ്തത്? (1)

സഞ്ജയ ഉവാച

"ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ I
ആചാര്യമുപസങ്ഗമ്യ രാജാ വചനമബ്രവീത് . II "

സഞ്ജയന്‍ പറഞ്ഞു : സമയം അണിനിരന്നു നില്ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ടിട്ട് രാജാ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു (2)

"പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമും I
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ II "

ആചാര്യാ, അങ്ങയുടെ സമര്‍ത്ഥനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്നന്‍ വ്യൂഹം ചമച്ചു നിര്‍ത്തിയിരിക്കുന്ന ശക്തമായ പാണ്ഡുപുത്രന്മാരുടെ സൈന്യത്തെ കണ്ടാലും (3)

"അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി I
യുയുധാനോ വിരാടശ്ച ദൃപദശ്ച മഹാരഥ : II

ധൃഷ്ടകേതുശ്ചേകിതാന : കാശിരാജശ്ച വീര്യവാന്‍ I
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവ II

യുധാമാന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍ I
സൌഭദ്രോ ദ്രൌപദേയോശ്ച സര്‍വ്വ ഏവ മഹാരഥ : II"

സൈന്യത്തില്‍ ശൂരന്മാരും വില്ലാളിവീരന്മാരും യുദ്ധസാമര്‍ത്ഥ്യത്തില്‍ ഭീമാര്‍ജ്ജുന തുല്യരായ സാത്യകി , വിരാടന്‍ , മഹാരഥനായ രാജാ ദ്രുപദന്‍, ധൃഷ്ടകേതു, ചേകിതാനന്‍ , വീര്യവാനായ കാശിരാജാവ് , പുരുജിത്ത് , കുന്തിഭോജന്‍ , നരോത്തമനായ ശൈബ്യന്‍ , ശക്തനായ യുധാമന്യു , വീരനായ ഉത്തമൌജസ് , സുഭദ്രാസുതനായ അഭിമന്യു , ദ്രൌപതീ പുത്രന്മാര്‍ എന്നിവര്‍ ഉണ്ട് . എല്ലാവരും മഹാസമാര്‍ത്ഥരുമാണ് (4,5,6)

"അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ I
നായകാ മമ സൈന്യസ്യ സഞ്ജയാര്‍ത്ഥം താന്‍ബ്രവീമി തേ II"

അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി നമ്മുടെ പക്ഷത്തെ മുഖ്യ യോദ്ധാക്കള്‍ - എന്റെ സേനാപതികള്‍ -ആരൊക്കെയെന്നു കൂടി അറിഞ്ഞാലും . അങ്ങയുടെ അറിവിലേക്കായി ഞാന്‍ പറഞ്ഞു തരാം (7)

This entry was posted on Jun 8, 2009 at Monday, June 08, 2009 . You can follow any responses to this entry through the .

0 അഭിപ്രായങ്ങള്‍ ‍...