സഞ്ജയ ഉവാച

"ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത I
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം II "

"ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം I
ഉവാച പാര്‍ഥ പശ്യൈതാ‍ന്‍ സമവേതാ‍ന്‍ കുരൂനിതി II"

സഞ്ജയന്‍ പറഞ്ഞു , മഹാരാജാവേ, അര്‍ജ്ജുനന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ ഇരു സൈന്യങ്ങള്‍ക്കും മദ്ധ്യത്തില്‍ ഭീഷ്മരുടെയും ദ്രോണരുടേയും സര്‍വ്വ രാജാക്കന്മാരുടേയും, മുന്നിലായി ആ ഉത്കൃഷ്ഠ രഥത്തെ കൊണ്ടു ചെന്ന് നിര്‍ത്തി . എന്നിട്ട് പറഞ്ഞു : പാര്‍ത്ഥ ഇവിടെ അണിനിരന്നു നില്‍ക്കുന്ന ഈ കൌരവരെ കാണുക..(24,25)

"തത്രാപശ്യത്സ്ഥിതാ‍ന്‍ പാ‍ര്‍ഥ പിതൃനഥ പിതാമഹാന്‍ I
ആചാര്യാന്മാതുലാ‍ന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാ‍ന്‍ സഖീംസ്തഥാ II

ശ്വശുരാ‍ന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി I "

അപ്പോള്‍ ഇരു സേനയിലുമായി നിലയുറപ്പിച്ച പിതാക്കള്‍്, പിതാമഹന്മാര്‍ , ഗുരുക്കന്മാര്‍ , മാതുലന്മാര്‍ , ഭ്രാതാക്കള്‍, പുത്രര്‍, പൌത്രര്‍,മിത്രങ്ങള്‍ ഭാര്യാ പിതാക്കന്മാര്‍ എന്നിവരെയെല്ലാം അര്‍ജ്ജുനന്‍ കണ്ടു (26, 27 ന്റെ പൂര്‍വാര്‍ദ്ധം )

"താ‍‍ന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാ‍ന്‍ ബന്ധൂനവസ്ഥിതാ‍ന്‍ I
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത് II "

അവിടെ സന്നിഹിതരായ എല്ലാ ബന്ധു ജനങ്ങളെയും കണ്ടു അഗാധമായ കാരുണ്യം നിറഞ്ഞു വിഷാദമഗ്നനായി അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു (27 ന്റെ ഉത്തരാര്‍ദ്ധവും ൨൮ ന്റെ പൂര്‍വാര്‍ദ്ധവും)


അര്‍ജുന ഉവാച
"ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം II

സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി I
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ II

അര്‍ജ്ജുനന്‍ പറഞ്ഞു : കൃഷ്ണാ, യുദ്ധത്തിനായി അണിനിരന്നിട്ടുള്ള ഈ ബന്ധു ജനങ്ങളെക്കൊണ്ട് എന്റെ അംഗങ്ങള്‍ തളരുന്നു; വായ്‌ വരളുന്നു; മാത്രമല്ല ദേഹമാകെ വിറക്കുന്നു ; രോമാഞ്ചമുണ്ടാകുന്നു (28 ന്റെ ഉത്തരാര്‍ദ്ധവും29)

"ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ I
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ I "

ഗാണ്ഡീവം കയ്യില്‍ നിന്ന് വഴുതി വീഴുന്നു, തൊലി ചുട്ടു പൊള്ളുന്നു, എന്റെ മനസ്സാണെന്കില്‍ ചുറ്റിക്കറങ്ങുന്ന പോലെ, നില്‍ക്കാന്‍ പോലും എനിക്കാവുന്നില്ല (30)

"നിമിത്താനി ച പശ്യാമി വിപരീതാനി കേശവ I
ന ച ശ്രേയോ f നുപശ്യാമി ഹത്വാ സ്വജനമാഹവേ II"

അല്ലയോ കേശവ, ദുശ്ശകുനങ്ങളാണ് കാണുന്നതൊക്കെ, യുദ്ധത്തില്‍ സ്വജനങ്ങളെ കൊല്ലുന്നതില്‍ ഗുണമൊന്നും ഞാന്‍ കാണുന്നില്ല (31)

" ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച I
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ II "

കൃഷ്ണാ വിജയം ഞാനാഗ്രഹിക്കുന്നില്ല, രാജ്യവും സുഖവും ആശിക്കുന്നില്ല, രാജ്യം കൊണ്ടെന്തു പ്രയോജനം? ഗോവിന്ദാ, ഞങ്ങള്‍ക്ക് സുഖഭോഗങ്ങളും, ജീവിതം കൊണ്ടു തന്നെയും എന്ത് പ്രയോജനം? (32)

" യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച I
ത ഇമേ f വസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച II "

" ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ I
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ II"

ആര്‍ക്കൊക്കെ വേണ്ടിയാണോ ഞങ്ങള്‍ സിംഹാസനവും സുഖഭോഗങ്ങളും സന്തോഷവുമെല്ലാം കാംക്ഷിക്കുന്നത്, അവരെല്ലാം ജീവനും സമ്പത്തും പണയപ്പെടുത്തിക്കൊണ്ട് പോര്‍ക്കളത്തില്‍ അണിനിരന്നു നില്‍ക്കുന്നു. ആചാര്യന്മാരും പിതാക്കന്മാരും പുത്രന്മാരും പിതാമാഹന്മാരും മാതുലന്മാരും ഭാര്യാപിതാക്കന്മാരും പേരക്കിടാങ്ങളും സ്യാലന്മാരും മറ്റു ബന്ധുക്കളുമൊക്കെയുണ്ട്. (33,34)

"ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോ f പി മധുസൂദന I
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ II"

അല്ലയോ , മധുസൂധന! ഇവരെക്കൊല്ലാന്‍ ഞാനാഗ്രഹിക്കുന്നില്ല, ഇവര്‍ എന്നെ കൊല്ലുമെന്നായാല്‍ പോലും, ത്രൈലോകാധിപത്യം തന്നെ എനിക്ക് കിട്ടുമെന്നിരുന്നാല്‍ പോലും! പിന്നെയാണോ ഭൂമിക്കു വേണ്ടി ! (35)

This entry was posted on Jun 21, 2009 at Sunday, June 21, 2009 and is filed under , , . You can follow any responses to this entry through the .

0 അഭിപ്രായങ്ങള്‍ ‍...