ഭഗവദ്ഗീത-സാംഖ്യയോഗം (1)  

Posted in

ഓം ശ്രീ പരമാത്മനേ നമ :

രണ്ടാം അദ്ധ്യായം

സാംഖ്യയോഗം

സഞ്ജയ ഉവാച

തം തഥാ കൃപയാവിഷ്ടമശ്രുപൂർണാദകുലേക്ഷണം I
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ II

സഞ്ജയൻ പറഞ്ഞു: അപ്രകാരം ദയാധീനനായി, കണ്ണീർ നിറഞ്ഞു കലങ്ങിയ കണ്ണുകളോടുകൂടിയവനായി, വിഷാദിയായിരിക്കുന്ന ആ അർജ്ജുനനോട് ഭഗവാൻ ഈ വിധ വാക്യം പറഞ്ഞു (1)

ശ്രീഭഗവാനുവാച

കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം I
അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന II “

ശ്രീഭഗവാൻ അരുളി ചെയ്തു: അർജ്ജുനാ, ഈ വിഷമഘട്ടത്തിൽ ഇങ്ങനെയുള്ള മോഹം എങ്ങനെ നിന്നെ പിടികൂടി? ഇതു ശ്രേഷ്ഠപുരുഷന്മാർക്കു ചേരാത്തതും സത്കീർത്തിയോ സ്വർഗ്ഗമോ നൽകാത്തതാണല്ലോ (2)

"ക്ലൈബ്യം മാ സ്മ ഗമഃ പാർഥ നൈതത്ത്വയ്യുപപദ്യതേ I
ക്ഷുദ്രം ഹൃദയദൌർബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ II"

നീ നപുംസകത്വത്തെ പ്രാപിക്കരുതു. അർജ്ജുനാ, അതു നിനക്കു ചേരുകയില്ല. നിസ്സാരമായ ഈ മനോദൌർബ്ബല്യത്തെ ദൂരെക്കളഞ്ഞ്, ഹേ പരന്തപാ, എഴുന്നേൽക്കുക. (3)

അർജ്ജുന ഉവാച

"കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം മധുസൂദന I
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന II"

അർജ്ജുനൻ പറഞ്ഞു: അല്ലയോ മധുസൂദന! ഭീഷ്മപിതാമഹനേയും ദ്രോണാചാര്യരേയും യുദ്ധത്തിൽ ബാണങ്ങളെക്കോണ്ട് ഞാൻ എങ്ങനെ എതിരിടും? ഹേ ശത്രുസംഹാരകനായ ക്യഷ്ണാ, അവരിരുവരും പൂജനീയരല്ലേ? (4)

" ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍ I
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ II

ഹത്വാർഥ കാമാംസ്തു ഗുരൂനിഹൈവ I
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ II "

മഹാനുഭാവന്മാരായ ഗുരുജനങ്ങളെ കൊല്ലാതെ ഭിക്ഷാന്നവും ഭക്ഷിച്ചുകൊണ്ടു നടക്കുകയാണ് ഈ ലോകത്തിൽ നല്ലതെന്നു ഞാൻ കരുതുന്നു. കാരണം, അവരെക്കൊന്നാൽ പിന്നെ ആ ചോരപുരണ്ട അർഥകാമഭോഗങ്ങളായിരിക്കും ഞാൻ അനുഭവിക്കുക (5)

" ചൈതദ്വിദ്മഃ കതരന്നോ ഗരീയോ I
യദ്വാ ജയേമ യദി വാ നോ ജയേയുഃ II

യാനേവ ഹത്വാ ജിജീവിഷാമഃ I
തേfവസ്ഥിതാഃ പ്രമുഖേ ധാർതരാഷ്ട്രാ:II"

ഞങ്ങളെ സംബന്ധിച്ചിടത്തോളം, യുദ്ധം ചെയ്യുക, ചെയ്യാതിരിക്കുക - രണ്ടിൽ ഏതാണു നല്ലതെന്നു ഞങ്ങൾ അറിയുന്നില്ല. ഞങ്ങൾ അവരെ ജയിക്കുമോ അഥവാ അവർ ഞങ്ങളെ ജയിക്കുമോ എന്നും ഞങ്ങൾക്കറിഞ്ഞൂടാ. ആരെ കൊന്നിട്ടു ജീവിച്ചിരിക്കണം എന്നു ഞങ്ങൾക്കു ആശയില്ലയോ, ആ ധാർത്തരാഷ്ട്രന്മാർ തന്നെ എതിരേ നിൽക്കുകയും ചെയ്യുന്നു. (6)

" കാർപണ്യദോഷോപഹതസ്വഭാവഃ I
പൃച്ഛാമി ത്വാം ധർമ്മ സമ്മൂഢചേതാഃ II

യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ I
ശിഷ്യസ്തേfഹം ശാധി മാം ത്വാം പ്രപന്നം II "

സ്വഭാവം അജ്ഞാനജന്യമായ ഭീരുത എന്ന ദോഷത്താൽ മങ്ങിപ്പോയി; ബുദ്ധി ധർമ്മമേതെന്നറിയാൻ കഴിയാത്തതുമായി. അങ്ങനെയുള്ള ഞാൻ അങ്ങയോട് ചോദിക്കുകയാണ്; ഏതാണ് എനിക്കു തീർത്തും ശ്രേയസ്സ്കരമായിത്തീരുക? അങ്ങയുടെ ശിഷ്യനാണു ഞാൻ. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ഉപദേശിച്ചാലും (7)

" ഹി പ്രപശ്യാമി മമാപനുദ്യാദ് I
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം II

അവാപ്യ ഭൂമാവസപത്നമൃദ്ധം I
രാജ്യം സുരാണാമപി ചാധിപത്യം II"

കാരണം, ഭൂമിയിൽ ശത്രുരഹിതവും സമ്പത്സമ്യദ്ധമായ രാജ്യമോ, ദേവാധിപത്യം പോലുമോ ലഭിച്ചാലും ഇന്ദ്രിയങ്ങളെ വരട്ടുന്ന എന്റെ ദു:ഖം ഒഴിവാക്കാനുള്ള വഴിയൊന്നും ഞാൻ കാണുന്നില്ല. (8)

സഞ്ജയ ഉവാച

" ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ I
യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ II"

സഞ്ജയൻ പറഞ്ഞു: ഹേ രാജൻ ! നിദ്രയെ ജയിച്ച അർജ്ജുനൻ അന്തർയ്യാമിയായ ഗോപാലനോട് ഇപ്രകാരം പറഞ്ഞ്, ‘ഞാൻ യുദ്ധം ചെയ്യില്ല’ എന്നു വീണ്ടും പറഞ്ഞ് മിണ്ടാതെയിരുന്നു. (9)

" തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത I
സേനയോരുഭയോർമധ്യേ വിഷീദന്തമിദം വചഃ II "

അല്ലയോ മഹാരാജാവേ, അപ്പോൾ ഉഭയസൈന്യങ്ങൾക്കും മദ്ധ്യേ വിഷാദമഗ്നനായിരിക്കുന്ന അർജ്ജുനനോട്, മന്ദഹസിച്ചുകൊണ്ടെന്നു തോന്നുമാറ്, ഭഗവാൻ ഇങ്ങനെ പറഞ്ഞു. (10)

"നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന I
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ II"

അല്ലയോ ജനാര്‍ദ്ദന, ഈ ധൃതരാഷ്ട്ര പുത്രന്മാരെ കൊന്നിട്ട് ഞങ്ങള്‍ക്കെന്തു സന്തോഷം കിട്ടാന്‍? ഇതു നീചകൃത്യവും ചെയ്യാന്‍ മടിക്കാത്ത ഈ ദുഷ്ടന്മാരെ കൊന്നാലും പാപം ഞങ്ങളെ പിടികൂടുക തന്നെ ചെയ്യും (36)

" തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍ I
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ II "

അതുകൊണ്ട് മാധവാ, നമ്മുടെ ബന്ധുക്കളായ ധാര്‍ത്തരാഷ്ട്രന്മാരെ കൊല്ലുക എന്നത് നമുക്ക് ചേര്‍ന്നതല്ല. എന്തുകൊണ്ടെന്നാല്‍ സ്വജനങ്ങളെ ഹനിച്ചിട്ടു പിന്നെ സന്തുഷ്ടരായി കഴിയുന്നതെങ്ങിനെ? (37)

" യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ I
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം II"

" കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും I
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന II "

ദുരാഗ്രഹത്താല്‍ മനസ്സിന് ആന്ധ്യം ബാധിച്ച ഇവര്‍ സ്വവംശത്തെ നസിപ്പിക്കുന്നതില്‍ ദോഷമോ, മിത്രദ്രോഹത്തില്‍ പാപമോ കാണുന്നില്ലെങ്കില്‍ പോലും കുല നശീകരണത്താലുണ്ടാകുന്ന പാപം വ്യക്തമായറിയാവുന്ന നമുക്ക്, ജനാര്‍ദ്ദന, എന്തുകൊണ്ട് ആ കൃത്യത്തില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടാ? (38,39)

"കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ I
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോfഭിഭവത്യുത II "

ഒരു കുലം നശിക്കുന്നതോടൊപ്പം പരമ്പരാഗതമായ കുലാചാരങ്ങളും നഷ്ടമാകുന്നു. ധര്‍മ്മം നശിക്കുമ്പോള്‍ കുലം അധര്‍മ്മത്തിന്റെ പിടിയില്‍പ്പെടും (40)

" അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ I
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ II "

കൃഷ്ണ, അധര്‍മ്മം പടര്‍ന്നാല്‍ കുലീനകള്‍ ദുര്‍വൃത്തരാകും, സ്ത്രീകള്‍ ദുഷിച്ചാല്‍, അല്ലയോ വാര്‍ഷ്ണേയ! വര്‍ണ്ണസങ്കരം സംഭവിക്കും (41)

" സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച I
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ II "

വര്‍ണസങ്കരം കുലം മുടിക്കുന്നവര്‍ക്കും കുലത്തിനും നരകത്തിനും തന്നെ കാരണമാകുന്നു. അവരുടെ പിതൃക്കള്‍ പിണ്ഡദാനവും (ശ്രാദ്ധവും) ഉദകക്രിയയും (തര്‍പ്പണവും) ലഭിക്കാതെ അധപതിക്കുന്നു (42)

" ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ I
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ II "

വര്‍ണസങ്കര ഹേതുകങ്ങളായ ഈദൃശ ദോഷവൃത്തികളാല്‍ കുലം മുടിക്കുന്നവരുടെ ശാശ്വതങ്ങളായ ആചാരങ്ങളും കുലധര്‍മ്മങ്ങളും നശിച്ചു പോകുന്നു (43)

" ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന I
നരകേfനിയതം വാസോ ഭവതീത്യനുശുശ്രുമ II "

ഹേ ജനാര്‍ദ്ദന! കുലധര്‍മ്മങ്ങള്‍ നശിച്ച മനുഷ്യര്‍ക്ക്‌ കാലാവധിയില്ലാത്ത നരകവാസം അനുഭവിക്കേണ്ടി വരുന്നു എന്നാണല്ലോ ഞങ്ങള്‍ കേട്ടിട്ടുള്ളത് (44)

" അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം I
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ II "

കഷ്ടം കഷ്ടം ! ബുദ്ധിയുള്ളവരായിട്ടും ഞങ്ങള്‍ മഹാപാപം ചെയ്യാനൊരുമ്പെട്ടു! സിംഹാസനത്തിലും സുഖഭോഗങ്ങളിലും ഉള്ള അത്യാഗ്രഹം മൂലം സ്വജനങ്ങളെതന്നെ വകവരുത്താനൊരുങ്ങി..(45)

" യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ I
ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് II "

ആയുധധാരികളായ ധാര്‍ത്തരാഷ്ട്രന്മാര്‍ നിരായുധനും എതിര്‍ത്തു പോരാടാത്തവനുമായ എന്നെ യുദ്ധത്തില്‍ കൊല്ലുന്നുവെങ്കില്‍ അതെനിക്ക് ഏറെ നന്മയായിത്തീരുകയേ ഉള്ളു (46)

സഞ്ജയ ഉവാച

" ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് I

വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ II "

സഞ്ജയന്‍ പറഞ്ഞു : യുദ്ധരംഗത്ത് വച്ച് ശോകാകുലമാനസനായ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു, അമ്പേറ്റിയ വില്ല് കൈ വെടിഞ്ഞു തേര്‍ത്തട്ടില്‍ പിന്‍ഭാഗത്ത് ഇരിപ്പായി (47)

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ
അര്‍ജുനവിഷാദയോഗോ നാമ പ്രഥമോfധ്യായഃ

ഓം തത് സത്
ഇങ്ങനെ, ശ്രീമദ് ഭഗവദ്‌ ഗീതയാകുന്ന ഉപനിഷത്തില്‍ 'ബ്രഹ്മവിദ്യ'യാകുന്ന യോഗ ശാസ്ത്രത്തില്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദത്തില്‍ 'അര്‍ജ്ജുന വിഷാദ യോഗം' എന്ന ഒന്നാമദ്ധ്യായം സമാപ്തം

സഞ്ജയ ഉവാച

"ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത I
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം II "

"ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം I
ഉവാച പാര്‍ഥ പശ്യൈതാ‍ന്‍ സമവേതാ‍ന്‍ കുരൂനിതി II"

സഞ്ജയന്‍ പറഞ്ഞു , മഹാരാജാവേ, അര്‍ജ്ജുനന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ ഇരു സൈന്യങ്ങള്‍ക്കും മദ്ധ്യത്തില്‍ ഭീഷ്മരുടെയും ദ്രോണരുടേയും സര്‍വ്വ രാജാക്കന്മാരുടേയും, മുന്നിലായി ആ ഉത്കൃഷ്ഠ രഥത്തെ കൊണ്ടു ചെന്ന് നിര്‍ത്തി . എന്നിട്ട് പറഞ്ഞു : പാര്‍ത്ഥ ഇവിടെ അണിനിരന്നു നില്‍ക്കുന്ന ഈ കൌരവരെ കാണുക..(24,25)

"തത്രാപശ്യത്സ്ഥിതാ‍ന്‍ പാ‍ര്‍ഥ പിതൃനഥ പിതാമഹാന്‍ I
ആചാര്യാന്മാതുലാ‍ന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാ‍ന്‍ സഖീംസ്തഥാ II

ശ്വശുരാ‍ന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി I "

അപ്പോള്‍ ഇരു സേനയിലുമായി നിലയുറപ്പിച്ച പിതാക്കള്‍്, പിതാമഹന്മാര്‍ , ഗുരുക്കന്മാര്‍ , മാതുലന്മാര്‍ , ഭ്രാതാക്കള്‍, പുത്രര്‍, പൌത്രര്‍,മിത്രങ്ങള്‍ ഭാര്യാ പിതാക്കന്മാര്‍ എന്നിവരെയെല്ലാം അര്‍ജ്ജുനന്‍ കണ്ടു (26, 27 ന്റെ പൂര്‍വാര്‍ദ്ധം )

"താ‍‍ന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാ‍ന്‍ ബന്ധൂനവസ്ഥിതാ‍ന്‍ I
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത് II "

അവിടെ സന്നിഹിതരായ എല്ലാ ബന്ധു ജനങ്ങളെയും കണ്ടു അഗാധമായ കാരുണ്യം നിറഞ്ഞു വിഷാദമഗ്നനായി അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു (27 ന്റെ ഉത്തരാര്‍ദ്ധവും ൨൮ ന്റെ പൂര്‍വാര്‍ദ്ധവും)


അര്‍ജുന ഉവാച
"ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം II

സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി I
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ II

അര്‍ജ്ജുനന്‍ പറഞ്ഞു : കൃഷ്ണാ, യുദ്ധത്തിനായി അണിനിരന്നിട്ടുള്ള ഈ ബന്ധു ജനങ്ങളെക്കൊണ്ട് എന്റെ അംഗങ്ങള്‍ തളരുന്നു; വായ്‌ വരളുന്നു; മാത്രമല്ല ദേഹമാകെ വിറക്കുന്നു ; രോമാഞ്ചമുണ്ടാകുന്നു (28 ന്റെ ഉത്തരാര്‍ദ്ധവും29)

"ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ I
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ I "

ഗാണ്ഡീവം കയ്യില്‍ നിന്ന് വഴുതി വീഴുന്നു, തൊലി ചുട്ടു പൊള്ളുന്നു, എന്റെ മനസ്സാണെന്കില്‍ ചുറ്റിക്കറങ്ങുന്ന പോലെ, നില്‍ക്കാന്‍ പോലും എനിക്കാവുന്നില്ല (30)

"നിമിത്താനി ച പശ്യാമി വിപരീതാനി കേശവ I
ന ച ശ്രേയോ f നുപശ്യാമി ഹത്വാ സ്വജനമാഹവേ II"

അല്ലയോ കേശവ, ദുശ്ശകുനങ്ങളാണ് കാണുന്നതൊക്കെ, യുദ്ധത്തില്‍ സ്വജനങ്ങളെ കൊല്ലുന്നതില്‍ ഗുണമൊന്നും ഞാന്‍ കാണുന്നില്ല (31)

" ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച I
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ II "

കൃഷ്ണാ വിജയം ഞാനാഗ്രഹിക്കുന്നില്ല, രാജ്യവും സുഖവും ആശിക്കുന്നില്ല, രാജ്യം കൊണ്ടെന്തു പ്രയോജനം? ഗോവിന്ദാ, ഞങ്ങള്‍ക്ക് സുഖഭോഗങ്ങളും, ജീവിതം കൊണ്ടു തന്നെയും എന്ത് പ്രയോജനം? (32)

" യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച I
ത ഇമേ f വസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച II "

" ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ I
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ II"

ആര്‍ക്കൊക്കെ വേണ്ടിയാണോ ഞങ്ങള്‍ സിംഹാസനവും സുഖഭോഗങ്ങളും സന്തോഷവുമെല്ലാം കാംക്ഷിക്കുന്നത്, അവരെല്ലാം ജീവനും സമ്പത്തും പണയപ്പെടുത്തിക്കൊണ്ട് പോര്‍ക്കളത്തില്‍ അണിനിരന്നു നില്‍ക്കുന്നു. ആചാര്യന്മാരും പിതാക്കന്മാരും പുത്രന്മാരും പിതാമാഹന്മാരും മാതുലന്മാരും ഭാര്യാപിതാക്കന്മാരും പേരക്കിടാങ്ങളും സ്യാലന്മാരും മറ്റു ബന്ധുക്കളുമൊക്കെയുണ്ട്. (33,34)

"ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോ f പി മധുസൂദന I
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ II"

അല്ലയോ , മധുസൂധന! ഇവരെക്കൊല്ലാന്‍ ഞാനാഗ്രഹിക്കുന്നില്ല, ഇവര്‍ എന്നെ കൊല്ലുമെന്നായാല്‍ പോലും, ത്രൈലോകാധിപത്യം തന്നെ എനിക്ക് കിട്ടുമെന്നിരുന്നാല്‍ പോലും! പിന്നെയാണോ ഭൂമിക്കു വേണ്ടി ! (35)

"അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ I
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ II "

കുന്തീ പുത്രനായ യുധിഷ്ഠിര മഹാരാജാവ്‌ അനന്തവിജയം എന്ന ശംഖും നകുലസഹദേവന്മാര്‍ യഥാക്രമം സുഘോഷം മണിപുഷ്പകം എന്നീ ശംഖുകളും മുഴക്കി (16)

"കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ I
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ II"

"ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ I
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് II"

അല്ലയോ ഭൂപതേ, മഹാവില്ലാളിയായ കാശി രാജാവും മഹാരഥനായ ശിഖണ്ഡിയും ധൃഷ്ടദ്യുമ്നനും വിരാടനും പരാജയമറിയാത്ത സാത്യകിയും ദ്രുപദനും ദ്രൌപദിയുടെ അഞ്ചു പുത്രന്മാരും മഹാബാഹുവായ സുഭദ്രാസുതന്‍ അഭിമന്യുവും എല്ലാവരും അവരവരുടെ ശംഖുകള്‍ എല്ലാ ദിക്കില്‍ നിന്നും മുഴക്കി (17,18)

"സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് I
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയന്‍ II "

ആ ഘോരാരവം ആകാശത്തേയും ഭൂമിയേയും മാറ്റൊലിക്കൊള്ളിച്ചുകൊണ്ട് ധാര്‍തരാഷ്ട്ര ഹൃദയങ്ങളെ പിളര്‍ന്നു (19)

"അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാ‍‍ന്‍ കപിധ്വജഃ I
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ II"

"ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ I

അര്‍ജുന ഉവാച
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേ ച്യുത II"

മഹാരാജാവേ , അങ്ങനെ ശസ്ത്രപ്രയോഗം ആരംഭിക്കാറായപ്പോള്‍ തനിക്കെതിരെ അണിനിരന്ന കൌരവ സൈന്യത്തെ കണ്ടിട്ട് , വില്ല് കയ്യിലെടുത്തിട്ട് കപിധ്വജനായ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞു..അച്യുതാ, ഇരുസൈന്യങ്ങള്‍ക്കും മദ്ധ്യത്തിലായി എന്റെ രഥം കൊണ്ടു നിറുത്തിയാലും (20,21)

"യാവദേതാന്നിരീക്ഷേ ഹം യോദ്ധുകാമാനവസ്ഥിതാന്‍ I
കൈര്‍മയാ സഹ യോദ്ധവ്യമസ്മി‍ന്‍ രണസമുദ്യമേ II "

യുദ്ധം ചെയ്യാനാഗ്രഹിച്ചുകൊണ്ട് അണിനിരന്നു നില്ക്കുന്ന ഇവരെയൊക്കെ ഞാനൊന്ന് ശരിക്ക് നോക്കിക്കൊള്ളട്ടെ; ആരോടെല്ലാമാണ് ഞാന്‍ യുദ്ധത്തിലേര്‍പ്പെടേണ്ടെന്നും കണ്ടുകൊള്ളട്ടെ . അത് വരെ രഥം അവിടെത്തന്നെ നിറുത്തിയാലും (22)

"യോത്സ്യമാനാനവേക്ഷേ ഹം യ ഏതേ ത്ര സമാഗതാഃ I
ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ II"

ഈ യുദ്ധത്തില്‍ ദുഷ്ടബുദ്ധിയായ ദുര്യോധനന് ഹിതമനുഷ്ഠിക്കാന്‍ യുദ്ധസന്നദ്ധരായി വന്നു നില്‍ക്കുന്നവരെ ഞാനൊന്ന് കാണട്ടെ (23)

"ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയ : I
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ II"

അങ്ങ് , ഭീഷ്മര്‍, കര്‍ണന്‍ , ജയശീലനായ കൃപര്‍ , അത്പോലെ അശ്വത്ഥാമാവ് , വികര്‍ണന്‍ , സോമദത്ത പുത്രന്‍ (ഭൂരിശ്രവസ്) (8)

"അന്യേ ബഹവ : ശൂരാ മദര്‍ഥേ ത്യക്തജീവിതാ : I
നാനാശസ്ത്രപ്രഹരണാ : സര്‍വേ യുദ്ധ വിശാരദാ : II "

ഇനിയും വളരെയേറെ ശൂരന്മാരുണ്ട് വിവിധായുധ സജ്ജരായിട്ട് . എല്ലാവരും എനിക്ക് വേണ്ടി ജീവന്‍ പണയം വച്ച് നില്‍ക്കുന്നവരും ആയോധനപടുക്കളുമാകുന്നു (9)

"പര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം I
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം II "

ഭീഷ്മപിതാമഹനാല്‍ സംരക്ഷിതമായി നില്ക്കുന്ന നമ്മുടെ ഈ സൈന്യം അജയ്യമാകുന്നു ഭീമനാല്‍ എല്ലാ പ്രകാരത്തിലും രക്ഷിക്കപെടുന്ന അവരുടെ സൈന്യമാകട്ടെ , എളുപ്പം ജയിക്കപ്പെടാവുന്നതാണ് (10)

"അയനേഷു സര്‍വ്വേഷു യഥാഭാഗമവസ്ഥിതാ I
ഭീഷ്മമേവാഭിരക്ഷന്തു ഭവന്ത : സര്‍വ ഏവ ഹി II"

അതുകൊണ്ട് , സേനാമുഖങ്ങളില്‍ വേണ്ടിടത്തെല്ലാം നിലയുറപ്പിച്ചു കൊണ്ടു നിങ്ങളെല്ലാവരും ഭീഷ്മ പിതാമഹനെ കാത്തുകൊള്ളണം (11)

"തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധ : പിതാമഹ : I
സിംഹനാദം വിനദ്യോച്ചൈ : ശങ്ഖം ദധ്മൌ പ്രതാപവാന്‍ II"

കൌരവരിലെ വയോധികനും പ്രതാപശാലിയുമായ ഭീഷ്മ പിതാമഹന്‍ അപ്പോള്‍ ആ ദുര്യോധനനെ ആനന്ദിപ്പിക്കുമാറ് , സിംഹത്തെപ്പോലെ ഉഗ്രമായി ഗര്‍ജ്ജിച്ചു കൊണ്ടു ശംഖു വിളിച്ചു (12)

"തത: ശങ്ഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാ : I
സഹസൈവാഭ്യഹന്യന്ത ശബ്ദസ്തുമുലോ ഭവത്‌ II"

തുടര്‍ന്നു , ശംഖുകളും പെരുംബറകളും ചെണ്ടകളും തപ്പട്ടകളും ഗോമുഖങ്ങളും ഒരുമിച്ചു മുഴക്കപ്പെട്ടു . ശബ്ദം ഭയങ്കരമായി എങ്ങും മുഴങ്ങി (13)

"തത : ശ്വേതൈര്‍ഹയൈര്യുക്തൈ മഹതി സ്യന്ദനേ സ്ഥിതൌ I
മാധവ : പാണ്ഡവശ്ചൈവ ദിവ്യൌ ശങ്ഖൌ പ്രദധ്മതു : II"
പിന്നീട് വെള്ളക്കുതിരകളെ പൂട്ടിയ മഹാരഥത്തിലിരുന്നു കൊണ്ട് ശ്രീകൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ മുഴക്കി (14)


"പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയ I
പൌണ്ഡ്രം ദധ്മൌ മഹാശങ്ഖം ഭീമകര്‍മാ വൃകോദര II"

ശ്രീകൃഷ്ണഭഗവാന്‍ പാഞ്ചജന്യം മുഴക്കി, അര്‍ജ്ജുനന്‍ ദേവദത്തം എന്ന ശംഖു വിളിച്ചു, ഘോരകര്‍മ്മാവായ ഭീമസേനനാകട്ടെ , പൌണ്ഡ്രം എന്ന മഹാശംഖവും വിളിച്ചു (15)



ഓം ശ്രീ പരമാത്മനേ നമ :

ഒന്നാം അദ്ധ്യായം

അര്‍ജ്ജുന വിഷാദയോഗം

ധൃത രാഷ്ട്ര ഉവാച

"ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവ: I
മാമകാ: പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ II"

ധ്രൃതരാഷ്ട്രര്‍ പറഞ്ഞു : സഞ്ജയാ, ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധേച്ഛുക്കളായി കൂടിയ എന്റെ പുത്രന്മാരും പാണ്ഡുവിന്റെ പുത്രന്മാരും എന്താണ് ചെയ്തത്? (1)

സഞ്ജയ ഉവാച

"ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ I
ആചാര്യമുപസങ്ഗമ്യ രാജാ വചനമബ്രവീത് . II "

സഞ്ജയന്‍ പറഞ്ഞു : സമയം അണിനിരന്നു നില്ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ടിട്ട് രാജാ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു (2)

"പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമും I
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ II "

ആചാര്യാ, അങ്ങയുടെ സമര്‍ത്ഥനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്നന്‍ വ്യൂഹം ചമച്ചു നിര്‍ത്തിയിരിക്കുന്ന ശക്തമായ പാണ്ഡുപുത്രന്മാരുടെ സൈന്യത്തെ കണ്ടാലും (3)

"അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി I
യുയുധാനോ വിരാടശ്ച ദൃപദശ്ച മഹാരഥ : II

ധൃഷ്ടകേതുശ്ചേകിതാന : കാശിരാജശ്ച വീര്യവാന്‍ I
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവ II

യുധാമാന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍ I
സൌഭദ്രോ ദ്രൌപദേയോശ്ച സര്‍വ്വ ഏവ മഹാരഥ : II"

സൈന്യത്തില്‍ ശൂരന്മാരും വില്ലാളിവീരന്മാരും യുദ്ധസാമര്‍ത്ഥ്യത്തില്‍ ഭീമാര്‍ജ്ജുന തുല്യരായ സാത്യകി , വിരാടന്‍ , മഹാരഥനായ രാജാ ദ്രുപദന്‍, ധൃഷ്ടകേതു, ചേകിതാനന്‍ , വീര്യവാനായ കാശിരാജാവ് , പുരുജിത്ത് , കുന്തിഭോജന്‍ , നരോത്തമനായ ശൈബ്യന്‍ , ശക്തനായ യുധാമന്യു , വീരനായ ഉത്തമൌജസ് , സുഭദ്രാസുതനായ അഭിമന്യു , ദ്രൌപതീ പുത്രന്മാര്‍ എന്നിവര്‍ ഉണ്ട് . എല്ലാവരും മഹാസമാര്‍ത്ഥരുമാണ് (4,5,6)

"അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ I
നായകാ മമ സൈന്യസ്യ സഞ്ജയാര്‍ത്ഥം താന്‍ബ്രവീമി തേ II"

അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി നമ്മുടെ പക്ഷത്തെ മുഖ്യ യോദ്ധാക്കള്‍ - എന്റെ സേനാപതികള്‍ -ആരൊക്കെയെന്നു കൂടി അറിഞ്ഞാലും . അങ്ങയുടെ അറിവിലേക്കായി ഞാന്‍ പറഞ്ഞു തരാം (7)

ഓം പാര്‍ത്ഥായ പ്രതിബോധിതാം ഭഗവതാ
നാ‍രായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീ-
മഷ്ടാദശാധ്യായിനീ-
മംബ ത്വാമനുസന്ദധാമി ഭഗവദ്-
ഗീതേ ഭവദ്വേഷിണീം.
അര്‍ത്ഥം : ഭഗവാന്‍ ശ്രീനാരായണന്‍ നേരിട്ടു പാര്‍ത്ഥന്നുപദേശിച്ചതും പുരാണാമുനിയായ ശ്രീവേദവ്യാസമഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തിലിണക്കി വച്ചതും അദ്വൈതമാകുന്ന അമൃതം ചൊരിയുന്നതും പതിനെട്ടദ്ധ്യായങ്ങളുള്ളതും സംസാരത്തെ സംഹരിക്കുന്നതും ഐശ്വര്യാദിപരിപൂര്‍ണ്ണവും വാങ്മയവുമായ ഭഗവദ്ഗീതേ, അമ്മേ, ഭഗവതിയെ അടിയന്‍ എന്നും ധ്യാനിച്ചുകൊണ്ടേ ഇരിക്കുന്നു.





നമോfസ്തു തേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
അര്‍ത്ഥം : എല്ലാമറിഞ്ഞ് മഹാഭാരതമാകുന്ന എണ്ണാ നിറച്ച്, ജ്ഞാനമാകുന്ന ഭദ്രദീപം കൊളുത്തി, ലോകത്തിനു വെളിച്ചം കൊടുത്ത താമരക്കണ്ണനായ ഹേ ഭഗവന്‍, വ്യാസമഹര്‍ഷേ, അങ്ങേയ്ക്കു നമസ്കാരം.





പ്രപന്ന പാരിജാതായ
തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണാ‍യ
ഗീതാമൃതദുഹേ നമഃ
അര്‍ത്ഥം : തന്നെ ശരണം പ്രാപിച്ചവര്‍ക്ക് ഇഷ്ടമെല്ലാം സാധിപ്പീക്കുമാറ് ഇടംകകിയില്‍ കുത്തുകോലും ചാട്ടയും വലംകൈയില്‍ ജ്ഞാനമുദ്രയും പിടിച്ച് ഗീതയാകുന്ന അമൃതത്തെ കറന്നെടുത്തുകൊടുത്ത പാര്‍ത്ഥസാരഥിയായ ഹേ കൃഷ്ണാ, അങ്ങേയ്ക്ക് നമസ്കാരം.





വസുദേവസുതം ദേവം
കംസചാണൂരമര്‍ദ്ദനം
ദേവകീപരമാനന്ദം
കൃഷ്ണം വന്ദേ ജഗത്ഗുരും
അര്‍ത്ഥം : വസുദേവന്റെ പുത്രനും ദേവകിക്ക് അളവറ്റ് ആനന്ദം പ്രദാനം ചെയ്യുന്നവനും കംസചാണൂരന്മാര്‍ക്ക് കാലനായവനും ലോകത്തിനാകെ ആചാര്യനുമായ ശ്രീകൃഷ്ണഭഹ്ഗവാനെ ഞാന്‍ വന്ദിക്കുന്നു.

ഭഗവദ്‌ഗീത : ആമുഖം  

Posted

പ്രണാമം,

ഭഗവദ്ഗീത സമഗ്ര ജീവിതത്തിന്റെ ദര്‍ശനമാണ്..അതിന്റെ പ്രസക്തി കാലദേശങ്ങള്‍ക്ക് അതീതമാണ്..ഇതിലെ സംസ്കൃതം അല്പമാത്രമായ അഭ്യാസം കൊണ്ട് ആര്‍ക്കും അനായേസേന മനസ്സിലാകുന്ന വിധത്തില്‍ ലളിതസുന്ദരമാണ്.എന്നാല്‍ ആശയമാവട്ടെ, ആജീവനാന്തം അനുസന്ധാനം ചെയ്താല്‍ പോലും ആഴമറിയാന്‍ വയ്യാത്തവിധം അതിഗഹനമാണ്. ദിനം തോറും നവം നവങ്ങളായ ഭാവങ്ങള്‍ ഉദിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇത് നിത്യ നൂതനമായി പരിലസിക്കുന്നു ..

ഇവിടെ ആദ്യഘട്ടത്തില്‍ മലയാളം ശ്ലോകാര്‍ത്ഥ സഹിതം പതിനെട്ടു അധ്യായങ്ങളും പ്രസിദ്ധീകരിക്കുകയാണ്.. പിന്നീട് പ്രമുഖ ഗീത പണ്ഡിതന്മാരുടെ ഗീതാ പരിഭാഷ്യങ്ങളും, ചര്‍ച്ചകളും ചോദ്യോത്തരങ്ങളും ഉള്‍പ്പെടുത്തുന്നതാണ്.

(ഈ ബ്ലോഗ്‌ ഈ രീതിയില്‍ തയ്യാറാക്കി തന്ന എന്റെ പ്രിയ സഹോദരന്‍ 'അഹങ്കാരിക്ക് 'നന്ദി..)

അഥ ധ്യാനം

ശാന്താകാരം ഭുജഗ ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവര്‍ണം ശുഭാംഗം I
ലക്ഷ്മീകാന്തം കമല നയനം യോഗിഭിര്‍ധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈക നാഥം II

അര്‍ത്ഥം : അത്യന്തം ശാന്തസുന്ദരമായ ആകാശം, ശേഷ നാഗത്തിന്മേല്‍ ശയനം, നാഭിയില്‍ കമലം , ദേവന്മാരുടെയും ഈശ്വരന്‍ , സമ്പൂര്‍ണ ജഗത്തിനും ആധാരം, ആകാശസദൃശം സര്‍വ്വത്ര വ്യാപ്തന്‍, നീലമേഘത്തിനൊത്ത നിറം, അതിസുന്ദരമായ അംഗങ്ങള്‍, യോഗികള്‍ക്കു ധ്യാനത്തിലൂടെ അഭിഗമ്യന്‍, സമസ്ത ലോകത്തിനും സ്വാമി, ജനനമരണ ഭയനാശനനന്‍ - ഇങ്ങനെയെല്ലാം പരിലസിക്കുന്ന ലക്ഷ്മീപതിയും കമലനേത്രനുമായ വിഷ്ണു ഭഗവാനെ ഞാന്‍ വന്ദിക്കുന്നു ...

യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത: സ്തുന്വന്തി ദിവ്യൈ:സ്ഥവൈര്‍ -
വേദൈ : സാംഗപദക്രമോപനിഷദൈര്‍ഗായന്തി യംസാമഗാ: I
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തിയംയോഗിനോ-
യസ്യാന്തം ന വിദു: സുരാസുരഗണാ ദേവായ തസ്മൈ നമ: II

അര്‍ത്ഥം : ബ്രഹ്മാവ്‌, വരുണന്‍, ഇന്ദ്രന്‍ , രുദ്രന്‍ , മരുദ്ഗണം എന്നിവര്‍ ദിവ്യസ്തോത്രങ്ങളാല്‍ ആരെയാണോ സ്തുതിക്കുന്നത്, സാമവേദ ഗായകന്മാര്‍ അംഗം, പദം,ക്രമം , ഉപനിഷത്തുക്കള്‍ എന്നിവയോടുകൂടി വേദങ്ങളിലൂടെ ആരെപ്പറ്റിയാണോ ഗാനം ചെയ്യുന്നത് , യോഗികള്‍ ധ്യാനത്തില്‍ തദാകാരമായിത്തീര്‍ന്ന മനസ്സുകൊണ്ട് ആരെയാണോ ദര്‍ശിക്കുന്നത്, ദേവന്മാരോ അസുരന്മാരോ (എന്നല്ല, ആരും തന്നെ ) ആരുടെ അന്തത്തെ (ചരമസീമയെ)യാണോ അറിയാത്തത്, ആ (പരമപുരുഷ നാരായണ )ദേവനായിക്കൊണ്ട് എന്റെ നമസ്കാരം !

ഏതന്മേ സംശയം കൃഷ്ണഃ...  

Posted