"അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ I
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ II "

കുന്തീ പുത്രനായ യുധിഷ്ഠിര മഹാരാജാവ്‌ അനന്തവിജയം എന്ന ശംഖും നകുലസഹദേവന്മാര്‍ യഥാക്രമം സുഘോഷം മണിപുഷ്പകം എന്നീ ശംഖുകളും മുഴക്കി (16)

"കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ I
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ II"

"ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ I
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് II"

അല്ലയോ ഭൂപതേ, മഹാവില്ലാളിയായ കാശി രാജാവും മഹാരഥനായ ശിഖണ്ഡിയും ധൃഷ്ടദ്യുമ്നനും വിരാടനും പരാജയമറിയാത്ത സാത്യകിയും ദ്രുപദനും ദ്രൌപദിയുടെ അഞ്ചു പുത്രന്മാരും മഹാബാഹുവായ സുഭദ്രാസുതന്‍ അഭിമന്യുവും എല്ലാവരും അവരവരുടെ ശംഖുകള്‍ എല്ലാ ദിക്കില്‍ നിന്നും മുഴക്കി (17,18)

"സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് I
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയന്‍ II "

ആ ഘോരാരവം ആകാശത്തേയും ഭൂമിയേയും മാറ്റൊലിക്കൊള്ളിച്ചുകൊണ്ട് ധാര്‍തരാഷ്ട്ര ഹൃദയങ്ങളെ പിളര്‍ന്നു (19)

"അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാ‍‍ന്‍ കപിധ്വജഃ I
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ II"

"ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ I

അര്‍ജുന ഉവാച
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേ ച്യുത II"

മഹാരാജാവേ , അങ്ങനെ ശസ്ത്രപ്രയോഗം ആരംഭിക്കാറായപ്പോള്‍ തനിക്കെതിരെ അണിനിരന്ന കൌരവ സൈന്യത്തെ കണ്ടിട്ട് , വില്ല് കയ്യിലെടുത്തിട്ട് കപിധ്വജനായ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞു..അച്യുതാ, ഇരുസൈന്യങ്ങള്‍ക്കും മദ്ധ്യത്തിലായി എന്റെ രഥം കൊണ്ടു നിറുത്തിയാലും (20,21)

"യാവദേതാന്നിരീക്ഷേ ഹം യോദ്ധുകാമാനവസ്ഥിതാന്‍ I
കൈര്‍മയാ സഹ യോദ്ധവ്യമസ്മി‍ന്‍ രണസമുദ്യമേ II "

യുദ്ധം ചെയ്യാനാഗ്രഹിച്ചുകൊണ്ട് അണിനിരന്നു നില്ക്കുന്ന ഇവരെയൊക്കെ ഞാനൊന്ന് ശരിക്ക് നോക്കിക്കൊള്ളട്ടെ; ആരോടെല്ലാമാണ് ഞാന്‍ യുദ്ധത്തിലേര്‍പ്പെടേണ്ടെന്നും കണ്ടുകൊള്ളട്ടെ . അത് വരെ രഥം അവിടെത്തന്നെ നിറുത്തിയാലും (22)

"യോത്സ്യമാനാനവേക്ഷേ ഹം യ ഏതേ ത്ര സമാഗതാഃ I
ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ II"

ഈ യുദ്ധത്തില്‍ ദുഷ്ടബുദ്ധിയായ ദുര്യോധനന് ഹിതമനുഷ്ഠിക്കാന്‍ യുദ്ധസന്നദ്ധരായി വന്നു നില്‍ക്കുന്നവരെ ഞാനൊന്ന് കാണട്ടെ (23)

This entry was posted on Jun 14, 2009 at Sunday, June 14, 2009 and is filed under , , . You can follow any responses to this entry through the .

1 അഭിപ്രായങ്ങള്‍ ‍...

Anonymous  

y dont u list in chintha?

June 14, 2009 at 12:06 PM