"ഭവാന് ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയ : I
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച II"
അങ്ങ് , ഭീഷ്മര്‍, കര്ണന് , ജയശീലനായ കൃപര്‍ , അത്പോലെ അശ്വത്ഥാമാവ് , വികര്ണന് , സോമദത്ത പുത്രന് (ഭൂരിശ്രവസ്) (8)
"അന്യേ ച ബഹവ : ശൂരാ മദര്‍ഥേ ത്യക്തജീവിതാ : I
നാനാശസ്ത്രപ്രഹരണാ : സര്‍വേ യുദ്ധ വിശാരദാ : II "
ഇനിയും വളരെയേറെ ശൂരന്മാരുണ്ട് വിവിധായുധ സജ്ജരായിട്ട് . എല്ലാവരും എനിക്ക് വേണ്ടി ജീവന് പണയം വച്ച് നില്‍ക്കുന്നവരും ആയോധനപടുക്കളുമാകുന്നു (9)
"പര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം I
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം II "
ഭീഷ്മപിതാമഹനാല് സംരക്ഷിതമായി നില്ക്കുന്ന നമ്മുടെ ഈ സൈന്യം അജയ്യമാകുന്നു ഭീമനാല്‍ എല്ലാ പ്രകാരത്തിലും രക്ഷിക്കപെടുന്ന അവരുടെ സൈന്യമാകട്ടെ , എളുപ്പം ജയിക്കപ്പെടാവുന്നതാണ് (10)
"അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാ I
ഭീഷ്മമേവാഭിരക്ഷന്തു ഭവന്ത : സര്‍വ ഏവ ഹി II"
അതുകൊണ്ട് , സേനാമുഖങ്ങളില് വേണ്ടിടത്തെല്ലാം നിലയുറപ്പിച്ചു കൊണ്ടു നിങ്ങളെല്ലാവരും ഭീഷ്മ പിതാമഹനെ കാത്തുകൊള്ളണം (11)
"തസ്യ സഞ്ജനയന് ഹര്‍ഷം കുരുവൃദ്ധ : പിതാമഹ : I
സിംഹനാദം വിനദ്യോച്ചൈ : ശങ്ഖം ദധ്മൌ പ്രതാപവാന്‍ II"
കൌരവരിലെ വയോധികനും പ്രതാപശാലിയുമായ ഭീഷ്മ പിതാമഹന് അപ്പോള്‍ ആ ദുര്യോധനനെ ആനന്ദിപ്പിക്കുമാറ് , സിംഹത്തെപ്പോലെ ഉഗ്രമായി ഗര്‍ജ്ജിച്ചു കൊണ്ടു ശംഖു വിളിച്ചു (12)
"തത: ശങ്ഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാ : I
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോ ഭവത് II"
തുടര്‍ന്നു , ശംഖുകളും പെരുംബറകളും ചെണ്ടകളും തപ്പട്ടകളും ഗോമുഖങ്ങളും ഒരുമിച്ചു മുഴക്കപ്പെട്ടു . ആ ശബ്ദം ഭയങ്കരമായി എങ്ങും മുഴങ്ങി (13)
"തത : ശ്വേതൈര്ഹയൈര്യുക്തൈ മഹതി സ്യന്ദനേ സ്ഥിതൌ I
മാധവ : പാണ്ഡവശ്ചൈവ ദിവ്യൌ ശങ്ഖൌ പ്രദധ്മതു : II"
പിന്നീട് വെള്ളക്കുതിരകളെ പൂട്ടിയ മഹാരഥത്തിലിരുന്നു കൊണ്ട് ശ്രീകൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ മുഴക്കി (14)
"പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയ I
പൌണ്ഡ്രം ദധ്മൌ മഹാശങ്ഖം ഭീമകര്‍മാ വൃകോദര II"
ശ്രീകൃഷ്ണഭഗവാന് പാഞ്ചജന്യം മുഴക്കി, അര്ജ്ജുനന് ദേവദത്തം എന്ന ശംഖു വിളിച്ചു, ഘോരകര്മ്മാവായ ഭീമസേനനാകട്ടെ , പൌണ്ഡ്രം എന്ന മഹാശംഖവും വിളിച്ചു (15)
This entry was posted
on Jun 9, 2009
at Tuesday, June 09, 2009
and is filed under
പുസ്തകം,
വിജ്ഞാനം,
വിവര്‍ത്തനം
. You can follow any responses to this entry through the
.

മറ്റൊരു പാര്ത്ഥന്...

- പ്രവീണ്‍ വട്ടപ്പറമ്പത്ത്
- India
- പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം.