ഓം പാര്‍ത്ഥായ പ്രതിബോധിതാം ഭഗവതാ
നാ‍രായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീ-
മഷ്ടാദശാധ്യായിനീ-
മംബ ത്വാമനുസന്ദധാമി ഭഗവദ്-
ഗീതേ ഭവദ്വേഷിണീം.
അര്‍ത്ഥം : ഭഗവാന്‍ ശ്രീനാരായണന്‍ നേരിട്ടു പാര്‍ത്ഥന്നുപദേശിച്ചതും പുരാണാമുനിയായ ശ്രീവേദവ്യാസമഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തിലിണക്കി വച്ചതും അദ്വൈതമാകുന്ന അമൃതം ചൊരിയുന്നതും പതിനെട്ടദ്ധ്യായങ്ങളുള്ളതും സംസാരത്തെ സംഹരിക്കുന്നതും ഐശ്വര്യാദിപരിപൂര്‍ണ്ണവും വാങ്മയവുമായ ഭഗവദ്ഗീതേ, അമ്മേ, ഭഗവതിയെ അടിയന്‍ എന്നും ധ്യാനിച്ചുകൊണ്ടേ ഇരിക്കുന്നു.





നമോfസ്തു തേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
അര്‍ത്ഥം : എല്ലാമറിഞ്ഞ് മഹാഭാരതമാകുന്ന എണ്ണാ നിറച്ച്, ജ്ഞാനമാകുന്ന ഭദ്രദീപം കൊളുത്തി, ലോകത്തിനു വെളിച്ചം കൊടുത്ത താമരക്കണ്ണനായ ഹേ ഭഗവന്‍, വ്യാസമഹര്‍ഷേ, അങ്ങേയ്ക്കു നമസ്കാരം.





പ്രപന്ന പാരിജാതായ
തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണാ‍യ
ഗീതാമൃതദുഹേ നമഃ
അര്‍ത്ഥം : തന്നെ ശരണം പ്രാപിച്ചവര്‍ക്ക് ഇഷ്ടമെല്ലാം സാധിപ്പീക്കുമാറ് ഇടംകകിയില്‍ കുത്തുകോലും ചാട്ടയും വലംകൈയില്‍ ജ്ഞാനമുദ്രയും പിടിച്ച് ഗീതയാകുന്ന അമൃതത്തെ കറന്നെടുത്തുകൊടുത്ത പാര്‍ത്ഥസാരഥിയായ ഹേ കൃഷ്ണാ, അങ്ങേയ്ക്ക് നമസ്കാരം.





വസുദേവസുതം ദേവം
കംസചാണൂരമര്‍ദ്ദനം
ദേവകീപരമാനന്ദം
കൃഷ്ണം വന്ദേ ജഗത്ഗുരും
അര്‍ത്ഥം : വസുദേവന്റെ പുത്രനും ദേവകിക്ക് അളവറ്റ് ആനന്ദം പ്രദാനം ചെയ്യുന്നവനും കംസചാണൂരന്മാര്‍ക്ക് കാലനായവനും ലോകത്തിനാകെ ആചാര്യനുമായ ശ്രീകൃഷ്ണഭഹ്ഗവാനെ ഞാന്‍ വന്ദിക്കുന്നു.

This entry was posted on Jun 8, 2009 at Monday, June 08, 2009 . You can follow any responses to this entry through the .

2 അഭിപ്രായങ്ങള്‍ ‍...

ബ്ലോഗ് നന്നായിട്ടുണ്ട്.

ഗീതയുടെ ഒന്നാമത്തെ വന്ദന ശ്ലോകത്തില്‍ ഒരു തെറ്റുണ്ട്.

"വ്യാസേന ഗ്രതിഥാം" എന്നതിനു പകരം "വ്യാസേന ഗ്രഥിതാം" എന്നാവണം.

June 13, 2009 at 2:49 AM

വളരെ നന്ദി..തെറ്റ് തിരുത്തിയിട്ടുണ്ട് ...

June 14, 2009 at 8:03 AM